NCT
KeralaNewsThrissur News

സുഹൃത്തുക്കളോടൊപ്പം ക്ഷേത്രക്കുളത്തിൽ നീന്താൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

കാഞ്ഞാണി : ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഉത്തര കർണാടക സ്വദേശി വാസുദേവ് അശോക് ശാസ്ത്രി (ആദർശ് – 27) ആണ് മരിച്ചത്. യുവാവ് പുത്തൻപീടികയിലുള്ള സുഹൃത്തിൻ്റെ വീട്ടിൽ പെരുന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു.

ഉച്ചക്ക് 3 മണിയോടെ സുഹൃത്തുക്കളോടൊപ്പം അന്തിക്കാട്ട് കുളത്തിൽ നീന്താൻ ഇറങ്ങിയതായിരുന്നു. ഇതിനിടയിൽ യുവാവിനെ കാണാതായതിനെ തുടർന്നു കൂടെയുള്ള സുഹൃത്തുക്കൾ പരിഭ്രാന്തരായി ഒച്ചവച്ചതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു.

നാട്ടികയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം കരയിൽ നിന്ന് 10 മീറ്റർ ദൂരത്തിനുള്ളിൽ വെള്ളത്തിനടിയിൽ നിന്ന് ആദർശിനെ മുങ്ങിയെടുത്തു. ഒരു മണിക്കൂറോളമാണ് യുവാവ് വെള്ളത്തിനടിയിൽ കിടന്നത്.

പുറത്തെടുക്കുമ്പോൾ ഇയാൾക്ക് നേരിയ അനക്കം ഉണ്ടായിരുന്നതായി പറയുന്നു. ഇയാളെയും കൊണ്ടുപോയ വാഹനം വഴിയിൽ വെച്ച് അപകടത്തിൽപ്പെട്ടെങ്കിലും തുടർന്ന് പുത്തൻ പീടികയിലെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

Related posts

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന തിരുവത്ര സ്വദേശിയായ വിദ്യാർത്ഥിനി മരിച്ചു.

murali

കരുപടന്നയിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.

murali

4 വയസുകാരിയെ ലൈംഗിക പീഡിപ്പിച്ചയാളെ 11 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.

murali
error: Content is protected !!