NCT
KeralaNewsThrissur News

അന്തിക്കാട് പഞ്ചായത്തിലെ കനോലി പുഴയോര മേഖലയിലുള്ളവർ നേരിടുന്നത് കടുത്ത കുടിവെള്ള ക്ഷാമം : ടാപ്പ് തുറന്നാൽ കിട്ടുന്നത് ചാരനിറത്തിലുള്ള വെള്ളം.

അന്തിക്കാട് : രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന അന്തിക്കാട് പഞ്ചായത്തിലെ കനോലി പുഴയുടെ അടുത്തുള്ള പടിയം, കൊട്ടാരപറമ്പ്, മുറ്റിച്ചൂർ, കാരാമാക്കൽ പ്രദേശങ്ങളിലുള്ളവർക്ക് ടാപ്പ് തുറന്നാൽ കിട്ടുന്നത് ചാരനിരത്തിലുള്ള വെള്ളം.

മേഖലയിലെ കിണറുകളിൽ ഉപ്പുവെള്ളമായതിനാൽ ഇവിടത്തുകാരുടെ കുടിവെള്ളത്തിനായുള്ള ഏറെ ആശ്രയമാണ് വാട്ടർ അതോറിറ്റിയുടെ ടാപ്പുകൾ. ആഴ്ചയിൽ ഒരുദിവസമാണ് മേഖലയിലേക്ക് വെള്ളം എത്തുന്നത്. ദിവസങ്ങൾ പിന്നിട്ടാൽ ശേഖരിച്ച് വെച്ചിരുന്ന വെള്ളമെല്ലാം കഴിയും. വെള്ളത്തിനായുള്ള കാത്തിരിപ്പിനിടയിൽ കഴിഞ്ഞദിവസങ്ങളിൽ വെള്ളം എത്തിയപ്പോഴാണ് ടാപ്പ് തുറന്നപ്പോൾ കുടിവെള്ളത്തിന് മഞ്ഞ നിറവും ചിലയിടങ്ങളിൽ കറുത്ത നിറവും കാണപ്പെട്ടത്.

ഇത് കുടിച്ചാൽ പകർവ്യാധികൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ഭയപ്പാടിലാണ്. കഴിഞ്ഞ ജൂണിലും ഇത്തരത്തിൽ ടാപ്പുകളിലെ കുടിവെള്ളത്തിന് നിറവ്യത്യാസം കണ്ടതോടെ പൊതുപ്രവർത്തകനായ കെ.കെ. യോഗനാഥൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് പരാതി നൽകിയപ്പോൾ കുറച്ച് മാസങ്ങൾ നിറവ്യത്യാസം മാറി നല്ല വെള്ളം വന്നിരുന്നു.

ഒരുഇടവേളക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും ടാപ്പിൽവരുന്ന കുടിവെള്ളത്തിന് നിറവ്യത്യാസം കാണപ്പെട്ടത്. ഇതോടെ യോഗനാഥൻ വീണ്ടും വാട്ടർ അതോറിറ്റി ചേർപ്പ് സെക്ഷൻ അസി. എൻജിനീയർക്ക് പരാതി നൽകി. വേണ്ട നടപടി കൈകൊണ്ടില്ലെങ്കിൽ മനുഷ്യവകാശ കമീഷനെ സമീപിക്കാനുള്ള നീക്കത്തിലാണ് യോഗനാഥൻ

Related posts

സി പി ഐ നാട്ടിക മണ്ഡലം സമ്മേളനം സമാപിച്ചു.മണ്ഡലം സെക്രട്ടറി ആയി കെ എം കിഷോർകുമാറിനെയും , അസ്സി. സെക്രട്ടറി ആയി എ കെ.അനിൽകുമാറിനെയും തെരഞ്ഞെടുത്തു.

murali

മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥനായ വി.ഗീവർഗീസ് സഹദായുടെ 13-ാം വെള്ളി ദിനാചരണം ഭക്തിനിർഭരമായി.

murali

എയർ ടിക്കറ്റ് ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2,80,000/ രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

murali
error: Content is protected !!