ഗുരുവായൂർ : നല്ല ജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 18 വർഷമായി മുടങ്ങാതെ നടത്തുന്ന സൈക്കിൾ യാത്രാ വാരത്തോടനുബന്ധിച്ച് നടത്തുന്ന സൈക്കിളോട്ടോത്സവത്തിന്റെ മുന്നോടിയായി ജീവ ഗുരുവായൂർ സൈക്കിളോട്ടോത്സവം സംഘടിപ്പിച്ചു.
മമ്മിയൂർ ജംഗ്ഷനിൽ നടന്ന സൈക്കിളോട്ടോത്സവം തിരൂർ പ്രകൃതി ഗ്രാമം ഡയറക്ടർ ഡോക്ടർ പി എ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് സൈക്കിൾ ചവിട്ടിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ഗുരുവായൂർ ടെംപിൾ സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വിനയൻ ഫ്ലാഗ് ഓഫ് ചെയ്തു. കോ-ഓഡിനേറ്റർ അഡ്വ രവി ചങ്കത്ത് സ്വാഗതവും, കൺവീനർ ഷാജൻ ആളൂർ നന്ദിയും, വാർഡ് കൗൺസിലർ ബിബിത, പി ഐ സൈമൺ മാസ്റ്റർ ആശംസകൾ നേർന്നു സംസാരിച്ചു.
ട്രഷറർ പീതാംബരൻ, മുരളീധര കൈമൾ, കെ യു കാർത്തികേയൻ, ഹൈദരലി പാലുവായ്, ഹുസൈൻ ഗുരുവായൂർ, അസ്ക്കർ കൊളമ്പൊ, മുരളി അകമ്പടി തുടങ്ങിയവർ നേതൃത്വം നൽകി. ഗുരുവായൂർ എൻ ആർ ഐ അസോസിയേഷന്റെ ആംബുലൻസ് സേവനം യാത്രയുടെ ആദ്യാവസാനം വരെ ലഭിച്ചിരുന്നു.
നല്ല ജീവന പ്രസ്ഥാനത്തിന്റെ സൈക്കിൾ യാത്രക്ക് ജനുവരി 8 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ടൗൺ ഹാൾ പരിസരത്തുവെച്ച് വരവേൽപ്പ് നൽകുന്നതോടനുബന്ധിച്ച് മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കും.
