എടക്കഴിയൂരിൽ വീട്ടിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി തടങ്കലിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ 4 പ്രതികളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
അകലാട് സ്വദേശി മുഹമ്മദ് സഫ്‌വാൻ, അകലാട് മൊയ്ദീന്‍ പളളി കുരിക്കളകത്ത് വീട്ടില്‍ ഷെഹീന്‍ ഷെഹീൻ, അണ്ടത്തോട് സ്വദേശി നെദീം ഖാൻ മൂന്നയിനി സ്വദേശി ആഷിഫ് ഫഹ്സാൻ എന്നിവരാണ് അറസ്റ്റിലായത്.
ഗള്‍ഫില്‍ നിന്നും കടത്തികൊണ്ടു വന്ന സ്വര്‍ണ്ണത്തെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കാനുള്ള കാരണമെന്നു പറയുന്നു. കേസിലെ നാലു പ്രതികളെയും ചാവക്കാട് ഇന്‍സ്‌പെക്ടര്‍ വിമല്‍.വിവിയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
