NCT
KeralaNewsThrissur News

SNDP യോഗം ഫുജൈറ യൂണിയന്റെ കുടുംബ സംഗമവും, 15 മത് ശിവഗിരി തീർത്ഥാടനത്തിന്റെ ബ്രോഷർ പ്രകാശനവും നടന്നു.

SNDP യോഗം (സേവനം) ഫുജൈറ യൂണിയന്റെ കുടുംബ സംഗമവും, യോഗത്തിന്റെ 123 മത് പിറന്നാൾ ആഘോഷവും, UAE യിൽ കൊണ്ടടുന്ന 15 മത് ശിവഗിരി തീർത്ഥാടനത്തിന്റെ ബ്രോഷർ പ്രകാശനവും 2025 ജനുവരി 10ന് ISC ഫുജൈറയിൽ നടന്നു.

യോഗത്തിൽ SNDP യോഗം ബാംഗ്ലൂർ യൂണിയൻ സെക്രട്ടറി അഡ്വ. സത്യൻ മുഖ്യാഥിതിയായിരുന്നു. SNDP യോഗത്തിന്റെ 123 മത് സ്ഥാപക ദിനം കേക്ക് മുറിച്ചു ആഘോഷിച്ചു.15 മത് ശിവഗിരി തീർത്ഥാടനത്തിന്റെ ബ്രോഷർ പ്രകാശനവും നടന്നു. സെൻട്രൽ കമ്മറ്റി നേതാക്കളായ ഷൈൻ.കെ ദാസ്, സുരേഷ് തിരുക്കുളം, ജയശ്രീ ടീച്ചർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഫുജൈറ യൂണിയൻ പ്രസിഡന്റ്‌ മുരളീധരൻ ആദ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി രാജഗുരു സ്വാഗതം പറഞ്ഞു.വൈസ്.പ്രസിഡന്റ് സുനിൽകുമാർ,ഡയറക്ടർ ബോർഡ്‌ മെമ്പർ സുരേഷ് മാലിപ്പാറ,സെൻട്രൽ കമ്മിറ്റി വനിതാ പ്രതിനിധി ബിനി മുരളി,യൂണിയൻ വനിതാ പ്രസിഡന്റ് സോണിയ ശ്രീകുമാർ,സെക്രട്ടറി റീന സുനിൽ,യൂത്ത് നേതാക്കൾ വിനീഷ്,ഗിരീഷ് കോടനാട്,ശാഖ ഭാരവാഹികൾ,വനിതാ വിഭാഗം,ബാലജന വിഭാഗം തുടങ്ങി 300 ആളുകൾ പങ്കെടുത്തു.

Related posts

പലിശക്കാരുടെ വീടുകളിൽ പരിശോധന നടത്തി.

murali

തൃശ്ശൂർ കളക്ടർക്ക് മാറ്റം.

murali

മാള കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ വ്യാജരേഖയുണ്ടാക്കി ലോൺ പാസാക്കി തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

murali
error: Content is protected !!