NCT
KeralaNewsThrissur News

പാലക്കാട് വന്‍ലഹരിവേട്ട; മെത്താഫിറ്റമിനും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ.

പാലക്കാട് : മെത്താഫിറ്റമിനും കഞ്ചാവുമായി രണ്ട് പേരെ കോങ്ങാട് പൊലീസ് പിടികൂടി. കോങ്ങാട് മുച്ചീരി സ്വദേശികളായ സാദിക്കലി (22), കൃഷ്ണജിത് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് എട്ട് ഗ്രാം മെത്താഫിറ്റമിനും 4.65 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

കോങ്ങാട് പൊലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ശശികുമാർ, മണ്ണാർക്കാട് ഡിവൈഎസ്പി സുന്ദരൻ എന്നിവർ നേതൃത്വം നൽകി.

സബ് ഇൻസ്പെക്ടർ വി വിവേക്, എഎസ്ഐ ആർ പ്രശാന്ത്, എസ്‍ സി പി ഒ ജി പ്രസാദ്, സിസാദിക്കലി കൃഷ്ണജിത് പി ഒ സൈഫുദ്ദീൻ എന്നിവരും പാലക്കാട് ആന്റി നാർക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Related posts

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കാർ യാത്രക്കാരിയ്ക്കു പരിക്കേറ്റു.

murali

പെരിഞ്ഞനത്ത് തീ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു..

murali

അമിത പലിശ വാഗ്ദാനം; നിക്ഷേപ തട്ടിപ്പു കേസിൽ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!