NCT
KeralaNewsThrissur News

ഒല്ലൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വയോധികരായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം.

ഒല്ലൂർ ചീരാച്ചിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരായ രണ്ട് സ്ത്രീകൾ മരിച്ചു. ചീരാച്ചി സ്വദേശികളായ പൊറാട്ടുകര എൽസി, മേരി എന്നിവരാണ് മരിച്ചത്.

ഇന്ന് (ഞായറാഴ്ച) രാവിലെ ആറരയോടെയായിരുന്നു അപകടം. പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചുകടക്കുമ്പോൾ തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് പോയിരുന്ന  കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചു. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്കായി ഇരുവരുടെയും  മൃതദേഹങ്ങൾ തൃശ്ശൂർ ജില്ല ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related posts

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു.

murali

എടമുട്ടം പാലപ്പെട്ടി ഭഗവതീക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.

murali

നിരോധിത പുകയി ലഉൽപ്പനങ്ങളുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

murali
error: Content is protected !!