ചാലക്കുടി : അതിരപ്പിള്ളി കണ്ണൻകുഴിയിൽ ഷൂട്ടിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം. സിനിമ ലൊക്കേഷനിലേക്കു പോകുകയായിരുന്നു സംഘത്തിന് നേരെയാണ് മുറിവാലന് കൊമ്പന് എന്ന ആനയുടെ ആക്രമണം നടന്നത്.
വാഹനത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നു.രണ്ടു പേര്‍ക്ക് പരുക്കേറ്റു. രാവിലെ 6.15 ന് കണ്ണൻ കുഴി ശിവക്ഷേത്രത്തിന് സമീപത്തായിരുന്നു ആക്രമണം. ഇവര്‍ സഞ്ചരിച്ച വാഹനം ആന കുത്തിവലിക്കുകയായിരുന്നു.
