NCT
KeralaNewsThrissur News

എംഎൽഎയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; മികച്ച ചികിത്സയ്ക്ക് നന്ദിയെന്ന് ഉമ തോമസ്, കടമ മാത്രമെന്ന് മുഖ്യമന്ത്രിയുടെ മറുപടി.

കൊച്ചി : കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വിഐപി ​ഗാലറിയിൽ നിന്നും വീണ് പരുക്കേറ്റ ഉമ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മുഖ്യമന്ത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ഉമ തോമസിനെ കണ്ടത്.

മുഖ്യമന്ത്രി ഉമ തോമസിന്‍റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാലിത് തന്‍റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഉമ തോമസിന് അടുത്തയാഴ്ച്ച ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts

തളിക്കുളം ബ്ലോക്കുതല പ്രവേശനോത്സവത്തിന് ചേറ്റുവ ജി.എം.യു.പി. സ്കൂൾ ആതിഥ്യമരുളി.

murali

വലപ്പാട് ഉപജില്ല കേരള സ്കൂൾ കായികോത്സവത്തിന് തുടക്കമായി.

murali

തൃശ്ശൂരിലും അവയവക്കച്ചവടം നടന്നുവെന്ന് വെളിപ്പെടുത്തല്‍; മുല്ലശ്ശേരിയിൽ ഏഴുപേരുടെ അവയവം ദാനം ചെയ്തത് ദാരിദ്ര്യം ചൂഷണം ചെയ്ത്.

murali
error: Content is protected !!