കയ്‌പമംഗലം : വൃത്തിഹീനമായ സാഹചര്യവും, പഴകിയ ഭക്ഷണ പദാർത്ഥങ്ങളും കണ്ടെത്തിയ ഹോട്ടൽ ആരോഗ്യവകുപ്പ് അടപ്പിച്ചു. കൈപ്പമംഗലം ഗവ. ഫിഷറീസ് സ്‌കൂൾ പരിസരത്തുള്ള ഹോട്ടൽ ശ്രീറാം ആണ് ഇന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് അടപ്പിച്ചത്.
പഞ്ചായത്ത് പരിധിയിലെ വിവിധയിടങ്ങളിലേ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് വൃത്തിഹീന സാഹചര്യത്തിൽ ഹോട്ടൽ കണ്ടെത്തിയത്. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാരെ വെച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും അധികൃതർ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് മോഹൻ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ആർ എന്നിവർ നേതൃത്വം നൽകി.
