പാലക്കാട് സ്‌കൂളിലെ പ്രധാനാധ്യാപകന് നേരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൊലവിളി. പാലക്കാട് ആനക്കര ഗവ ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ പ്രധാനധ്യാപകന്‍ പിടിച്ചുവച്ചതാണ് പ്രകോപനം. പുറത്തിറങ്ങിയാല്‍ കാണിച്ച് തരാം എന്നാണ് അധ്യാപകരോട് വിദ്യാര്‍ത്ഥിയുടെ ഭീഷണി.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം. മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന് കുട്ടികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ കുട്ടി സ്‌കൂളില്‍ ഫോണ്‍ കൊണ്ടു വരികയും പ്രധാനധ്യാപകന്‍ പിടിച്ചുവയ്ക്കുകയുമായിരുന്നു. തൃത്താല പൊലീസിൽ അധ്യാപകർ പരാതി നൽകും.
