വാടാനപ്പള്ളി : റിട്ട.ഇൻകംടാക്സ് ഓഫിസറും ഇൻകം ടാക്സ് ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ കേരള സ്റ്റേറ്റ് ജോ. സെക്രട്ടറിയുമായ പള്ളിക്കുന്നത്ത് പി.ടി.ഡൊമിനിക് (61) അന്തരിച്ചു. സംസ്കാരം നാളെ (22. 01.25) രാവിലെ 10 ന് വാടാനപ്പള്ളി സെൻ്റ് ഫ്രാൻസീസ് സേവിയേഴ്സ് പള്ളിയിൽ.
ഇൻകം ടാക്സ് എംപ്ലോയി ഫെഡറേഷൻ തൃശൂർ യൂണിറ്റ്, ഇൻകം ടാക്സ് തൃശൂർ റിക്രയേഷൻ ക്ലബ് എന്നിവയുടെ പ്രസിഡൻ്റായിരുന്നു.
പള്ളിക്കുന്നത്ത് പരേതനായ ഇൻകംടാക്സ് ഓഫിസർ തോമുണ്ണിയുടെയും വാടാനപ്പള്ളി ആർ സി യുപി സ്കൂൾ റിട്ട. അധ്യാപിക പരേതയായ കുഞ്ഞിലയുടെയും മകനാണ്. ഭാര്യ: ഷിജ. (റിട്ട. പ്രിൻസിപ്പൽ, ഗവ. എച്ച് എസ് എസ്, തളിക്കുളം). മക്കൾ: സ്റ്റെറിഷ് വിൻ (ബാങ്ക് ഓഫിസർ, കാത്തലിക് സിറിയൻ ബാങ്ക്, ഏങ്ങണ്ടിയൂർ), ഷാലിൻസ് ( അസിസ്റ്റൻ്റ്, എൽഐസി ഓഫിസ്, തൃശൂർ ), മരുമക്കൾ: മേബിൾ ( ദന്തിസ്റ്റ്, ഹൈടെക് ഡെൻ്റൽ ക്ലീനിക്, വാടാനപ്പള്ളി ) ജെസ്റ്റോ തോബിയാസ് (എൻജിനീയർ, ദുബായ്.)
