NCT
KeralaNewsThrissur News

പെയിന്റ് പാത്രങ്ങളിൽ കടത്താൻ ശ്രമിച്ച 20 കിലോ കഞ്ചാവ് റെയിൽവേ പോലീസ് പിടികൂടി.

തൃശൂർ : റെയിൽവേ സ്റ്റേഷനിൽ പെയിന്റ് പാത്രങ്ങളിൽ കടത്താൻ ശ്രമിച്ച 20 കിലോ കഞ്ചാവ് റെയിൽവേ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാൾ സ്വദേശി കമൽകുമാർ മണ്ഡൽ പിടിയിൽ. ഇയാൾ രണ്ട് പെയിന്റ് ഡബ്ബകളിലായി 20 കിലോ കഞ്ചാവ് കടത്തുകയായിരുന്നു.

20 ലിറ്ററിന്റെ പെയിന്റ് ബക്കറ്റിനുള്ളിൽ പാക്ക് ചെയ്ത് ഉറപ്പിച്ച ശേഷം അതിനുമുകളിൽ പെയിന്റ് നിറച്ചാണ് പ്രതി കഞ്ചാവ് കടത്തിയത്. ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ആർപിഎഫ്, തൃശ്ശൂർ ആർപിഎഫ്, എക്സൈസ് ഇന്റലിജൻസ് തൃശൂർ, എക്സൈസ് സർക്കിൾ തൃശൂർ, ജിആർപി തൃശൂർ, എന്നിവ അടങ്ങുന്ന സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.

Related posts

1.58 കോടിയിലധികം രൂപയുടെ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ് പ്രതിയെ ഇടുക്കിയിൽ നിന്നും അറസ്റ്റ് ചെയ്തു..

murali

അരിമ്പൂർ കുന്നത്തങ്ങാടിയിൽ കാറിടിച്ച് കാൽ നടയാത്രികൻ മരിച്ചു.

murali

സ്വകാര്യ ബസിനടിയിൽ പെട്ട് സൈക്കിൾ യാത്രികന് ദാരുണ അന്ത്യം.

murali
error: Content is protected !!