തൃശ്ശൂർ : പ്രണയത്തിൽ നിന്ന് പിന്മാറി തൃശൂരിൽ യുവതിയുടെ വീടിനു മുൻപിൽ യുവാവിൻ്റെ ആത്മഹത്യ ചെയ്തു. കുട്ടനെല്ലൂർ ആണ് സംഭവം.കണ്ണാറ സ്വദേശി അർജുൻ ലാലാണ് (23) ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിൽ യുവതിയുടെ വീട്ടിൽ എത്തിയ യുവാവ് ജനൽ ചില്ലുകൾ എറിഞ്ഞ് തകർത്ത് തുടർന്ന് ഒച്ചവച്ച് ശബ്ദം ഉണ്ടാക്കി ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
മരിച്ച അര്‍ജുന്‍ ലാലും, യുവതിയും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്നാണ് അര്‍ജുന്റെ സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ഒരു വര്‍ഷത്തോളും ഇരുവരും അകല്‍ച്ചയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം അര്‍ജുന്‍ ഈ യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ഇതോടെ യുവതിയും വീട്ടുകാരും യുവാവിനെ വിളിച്ച് ചിത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രം നീക്കം ചെയ്യില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അര്‍ജുന്‍ യുവതിയെ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
ശ്രദ്ധിക്കുക : ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.
Toll free helpline number:
1056,
: 0471-2552056.
