NCT
KeralaNewsThrissur News

75 ഗ്രാം കഞ്ചാവുമായി യുവാവിനെ മതിലകം പോലീസ് പിടികൂടി.

മതിലകം പോലീസ് പരിധിയിലെ മുള്ളൻബസാറിൽ കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. കരിനാട്ട് വിഷ്ണുവിനെ(31) ആണ് മതിലകം പോലീസും കൊടുങ്ങല്ലൂർ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്നും വിൽപനക്കായി ചെറിയ പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 75 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

സ്പെഷ്യൽ ബ്രാഞ്ചിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ഐ രമ്യ കാർത്തികേയൻ, സഹദ്, എഎസ്ഐ പ്രജീഷ്, ലിജു, മുഹമ്മദ് അഷറഫ് തുടങ്ങിയവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Related posts

മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഭാസുരേന്ദ്രബാബു അന്തരിച്ചു.

murali

കെ-റൈസ് ഇന്നുമുതൽ വിപണിയിൽ.

murali

അമിതവേഗതയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് സ്‌കൂള്‍ മതില്‍ തകര്‍ത്തു.

murali
error: Content is protected !!