ഇരിങ്ങാലക്കുട : നടവരമ്പ് ഷാപ്പ് സ്റ്റോപ്പിൽ കപ്പേളയ്ക്ക് മുൻവശത്തായി ഓട്ടോ ടാക്സി ഇടിച്ച് യുവതി മരിച്ചു. നടവരമ്പ് സ്വദേശി ചിറപറമ്പിൽ മനോജിന്റെ ഭാര്യ ലക്ഷ്മി ആണ് മരിച്ചത്.
ലക്ഷ്മി പെട്ടെന്ന് റോഡ് മുറിച്ച് കടക്കവെയാണ് അപകടം സംഭവിച്ചതെന്ന് ഓട്ടോ ടാക്സി ഡ്രൈവർ കരൂപ്പടന്ന സ്വദേശി അഷറഫ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ ടാക്സി തുടർന്ന് സമീപത്തെ ചായപീടിയ ബേക്കറിയിലേക്ക് ഇടിച്ചുകയറി.
