NCT
KeralaNewsThrissur News

ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

തൃശൂർ : കൊല്ലം ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂർ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്. ചാത്തന്നൂർ എംഇഎസ് കോളേജ് ഹോസ്റ്റലിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.

ഫോണിൽ സംസാരിച്ച് നിൽക്കവേയാണ് നാലാം നിലയിലെ സ്ലാബ് തകർന്ന് മനീഷയും സുഹൃത്ത് സ്വാതിയും അപകടത്തിൽപ്പെട്ടത്. ഇരുവരും മെഡിസിറ്റി ആശുപത്രിയിലെ പാരാമെഡിക്കൽ ജീവനക്കാരാണ്. പരിക്കേറ്റതിനെ തുടര്‍ന്ന് കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു മനീഷ.

Related posts

നാട്ടിക എൽ ഡി എഫ് വെസ്റ്റ് കമ്മിറ്റി പ്രവർത്തകയോഗം ഉൽഘാടനം ചെയ്തു.

murali

പീച്ചിയിൽ ഭൂമിക്കടിയിൽ നിന്ന് അസാധാരണ ശബ്ദം-ജില്ല കളക്ടർ പ്രദേശത്ത് സന്ദർശനം നടത്തി.

murali

ചാലക്കുടിയിൽ ബൈക്കിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിലായി.

murali
error: Content is protected !!