ഓട്ടുപാറ സെൻ്ററിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് റിട്ടയേർഡ് എസ്ഐ മരിച്ചു. സ്കൂട്ടർ യാത്രികനായ എങ്കക്കാട് പവ്വർ ഹൗസിന് സമീപം താമസിക്കുന്ന തങ്കേത്തിൽ വീട്ടിൽ 86കാരൻ പദ്മനാഭൻ നായർ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം.
ഓട്ടുപാറ ബസ്സ് സ്റ്റാൻ്റിന് സമീപത്ത് വെച്ചാണ് ടോറസ് ലോറിയും സ്കൂട്ടറും അപകടത്തിൽപ്പെട്ടത്. തുടർന്ന് വയോധികൻ റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
