വലപ്പാട് : കഴിമ്പ്രം സുനാമി കോളനി സ്വദേശി സജീവനെ ഇരുമ്പ് വടികൊണ്ട് അടിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ച കേസിലെ പ്രതി കഴിമ്പ്രം സ്വദേശി ചാരിച്ചെട്ടി വീട്ടിൽ സന്തോഷിനെ (43) വലപ്പാട് പൊലിസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 4ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം നടന്നത്.
ആക്രമണത്തിന് ശേഷം പ്രതി വലപ്പാട് ബീച്ച് ഭാഗത്ത് ഒളിവിൽ താമസിക്കുകയായിരുന്നു.
സന്തോഷിന്റെ പേരിൽ 2005ൽ ഒരു അടിപിടിക്കേസും, 2011ൽ 2 അടിപിടിക്കേസും, 2014ൽ ഒരു വധശ്രമക്കേസും, 2007, 2018, 2023 വർഷങ്ങളിൽ ഓരോ അടിപിടിക്കേസുകളും അടക്കം 16 ഓളം ക്രിമിനൽ കേസുകളുണ്ട്.
