NCT
KeralaNewsThrissur News

ഉപഭോക്തൃവിധി, നഷ്ടം നല്കിയില്ല, ബി. എസ്.എൻ. എൽ ജനറൽ മാനേജർക്ക് വാറണ്ട്.

തൃശൂർ : ഉപഭോക്തൃവിധിപ്രകാരം നഷ്ടം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. പൂപ്പത്തി സ്വദേശി എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവായത്.

ഫോണിൽ ഇൻകമിംഗ് കോളുകൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 1500 രൂപയും നൽകുവാൻ നേരത്തെ ഉപഭോക്തൃകോടതിയിൽനിന്ന് വിധിയുണ്ടായിരുന്നു. എന്നാൽ വിധി പാലിക്കാതിരുന്നതിനെ തുടർന്നാണ് കോടതി ഇപ്രകാരം വിധി പുറപ്പെടുവിച്ചത്. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Related posts

തളിക്കുളം ‘ശാന്തിതീരം’ പൊതു ശ്മശാന സ്ഥലത്ത് മാലിന്യം കുമിഞ്ഞുകൂടി : ബി ജെ പി പ്രതിഷേധ ധർണ്ണ നടത്തി.

murali

ചേർപ്പ് പാറക്കോവിൽ അതിഥി തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടിയ കേസ് : പ്രതികൾക്ക് ജീവപര്യന്തം തടവിന് പുറമെ അഞ്ച് വർഷം തടവും നാല് ലക്ഷം രൂപ വീതം പിഴയും.

murali

ഇടപെടാതെ സുപ്രീംകോടതി.

murali
error: Content is protected !!