ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള; ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആൻറണി അറസ്റ്റിൽ. ഇയാളിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. തൃശ്ശൂർ റൂറൽ പോലീസ്സാണ് പ്രതിയെ പിടികൂടിയത്.
ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ചാലക്കുടി പോട്ടയിൽ ആണ് പട്ടാപകൽ ഫെഡറൽ ബാങ്കിൽ ഉച്ചയ്ക്ക് രണ്ടിനു ബാങ്ക് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നത്.
