ഉണ്ണി മുകുന്ദൻ – നിഖില വിമൽ കോംബോ ആദ്യമായി സ്ക്രീനിൽ. വൈ.വി രാജേഷും, അനൂപ് രവീന്ദ്രനും എഴുതി, വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തും. സാം സി.എസ് സംഗീതം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ ആണ് നിർവഹിക്കുന്നത്. ചെമ്പൻ വിനോദ്, സുരഭി ലക്ഷ്മി, ജോണി ആന്റണി, തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ആശീർവാദ് സിനിമാസാണ് ഗെറ്റ് സെറ്റ് ബേബി പ്രദർശനത്തിനെത്തിക്കുന്നത്.
