കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ഐസ്ക്രീം വാങ്ങിക്കൊടുത്ത് പ്രതിയുടെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ മേത്തല സ്വദേശിയായ വിനോദിനെ (70) കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
21.02.2025 ന് ഐസ്ക്രീം വാങ്ങി പ്രതിയുടെ സ്ക്കൂട്ടറില്‍ കയറ്റി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയെന്നുള്ള ആണ്‍കുട്ടിയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെപ്പറ്റി അന്വേഷണം നടത്തി വരവെയാണ് കൊടുങ്ങല്ലൂർ നിന്നും പ്രതിയെ പിടികൂടിയത്.
ഇന്‍സ്പെക്ടര്‍ അരുണ്‍ ബി കെ, സബ്ബ് ഇന്‍സ്പെക്ടര്‍ സാലിം കെ , സബ്ബ് ഇന്‍സ്പെക്ടര്‍ തോമാസ് പി എഫ് DVR CPO അഖിൽ, അഴീക്കോട് കോസ്റ്റൽ പോലിസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ മണികണ്ഠൻ, CPO റഹിം എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
