NCT
NewsThrissur News

കേന്ദ്ര സർക്കാർ അവഗണനക്കെതിരെ സി പി ഐ എം നാട്ടിക ഏരിയ കമ്മറ്റിയുടെ കാൽ നട പ്രചരണ ജാഥ.

നാട്ടിക : കേന്ദ്ര സർക്കാർ അവഗണനക്കെതിരെ സി പി ഐ എം ൻ്റെ നേതൃത്വത്തിൽ ഈ മാസം 25 ന് നടത്തുന്ന ബി എസ് എൻ എൽ ഓഫീസ് മാർച്ചിൻ്റെ പ്രചരണാർത്ഥം സി പി ഐ എം നാട്ടിക ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന കാൽ നട പ്രചരണ ജാഥ മൂന്നാം ദിവസം വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി.

ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു ക്യാപ്റ്റനും എരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ.വി കെ ജ്യോതിപ്രകാശ് വൈസ് ക്യാപ്റ്റൻ ,കെ എ വിശ്വംഭരൻ മാനേജരുമായ ജാഥ ശനിയാഴ്ച്ച രാവിലെ 9 ന് തളിക്കുളം സെൻ്ററിൽ ഉജ്വല സ്വീകരണത്തോടെ അരംഭിച്ചു.തുടർന്ന് ബ്ലോക്ക് ഓഫീസ് പരിസരം, തൃപ്രയാർ ബസ്സ്റ്റാൻ്റ്, വലപ്പാട് ചിത്ര പരിസരം, കോതകുളം, കരയാവട്ടം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം എടമുട്ടത്ത് സമാപിച്ചു.

ജാഥാ ക്യാപ്‌റ്റൻ എം എ ഹാരീസ് ബാബു, വൈസ് ക്യാപ്റ്റൻ അഡ്വ.വി കെ ജ്യോതി പ്രകാശ്, മാനേജർ കെ എ വിശ്വംഭരൻ, കെ ആർ സീത, വി ആർ ബാബു, കെ സി പ്രസാദ്, കെ ബി ഹംസ, ഇ കെ തോമാസ്, കെ എച്ച് സുൽത്താൻ, ഇ പി കെ സുഭാഷിതൻ,പി എസ് ഷജിത്ത്, പി എ രാമദാസ്, രാജിഷ ശിവജി,സുരേഷ് മoത്തിൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. 23 ഞായറാഴ്ച്ച രാവിലെ 9 ന് എടത്തിരുത്തി ചൂലൂർ സി ടി വി സെൻ്ററിൽ കാൽനട ജാഥ ആരംഭിക്കും തുടർന്ന് പുളിച്ചോട്, സി വി സെൻ്റർ, ഗ്രാമലക്ഷ്മി പരിസരത്തെ പര്യടനത്തിന് ശേഷം കാളമുറിയിൽ കാൽനട പ്രചരണ ജാഥക്ക് സമാപനമാകും

Related posts

മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ബംഗാൾ സ്വദേശി മരിച്ചു.

murali

വേനലവധിയിൽ സ്പെഷ്യൽ ക്ലാസുകൾക്ക് വിലക്ക്; ലംഘിച്ചാൽ കടുത്ത നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി.

murali

ഹർത്താലിന് പിന്തുണ അറിയിച്ച് മൂന്നുപീടികയിൽ പ്രകടനം നടത്തി.

murali
error: Content is protected !!