NCT
KeralaNewsThrissur News

കിടപ്പുരോഗികൾക്ക് പരിചരണവും കൂട്ടിരിപ്പും നൽകലാണ് സമൂഹത്തിന്റെ ബാധ്യത: സി എ മുഹമ്മദ്‌ റഷീദ്.

നാട്ടിക: കിടപ്പുരോഗികൾക്ക് പലപ്പോഴും സമൂഹം നൽകുന്നത് സഹാനുഭൂതിയോടെയുള്ള നോട്ടവും വർത്തമാനങ്ങളുമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് പറഞ്ഞു. ദുബായ് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി, ജില്ലയിലെ പൂക്കോയ തങ്ങൾ ഹോസ്പിസ് (പി ടി എച്ച്) സെന്ററുകൾക്ക് നൽകിയ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിടപ്പുരോഗികൾക്ക് ആവശ്യമായ പരിചരണവും കൂട്ടിരിപ്പും നൽകൽ സമൂഹത്തിന്റെ ബാധ്യതയാണ്. പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങൾ ഈ മേഖലയിൽ അനിവാര്യമാണ്. ആർദ്രതയുള്ള മനസ്സിന്റെ ഉടമയായിത്തീരാനും ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുവാനുമാണ് ഉപവാസം അനുഷ്ടിക്കുന്നത്. ബാഹ്യമായ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ആന്തരികമായി കാരുണ്യമുള്ള മനസ്സ് നമുക്ക് കൈവരുമെന്നും മുഹമ്മദ്‌ റഷീദ് പറഞ്ഞു.

നാട്ടിക സി എസ് സെന്ററിൽ നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗവും, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയുമായ വി എം മുഹമ്മദ് ഗസ്സാലി മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ ഭാരവാഹികളായ പി കെ അബൂബക്കർ, പി വി ഉമ്മർ കുഞ്ഞി, മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് എ എം സനൗഫൽ, ദുബായ് കെഎംസിസി ജില്ലാ വൈസ് പ്രസിഡണ്ട് ഷമീർ അബു, ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ എ ഷൗക്കത്തലി, ജനറൽ സെക്രട്ടറി കെ എസ് റഹ്മത്തുള്ള, നാട്ടിക പഞ്ചായത്ത്‌ ലീഗ് പ്രസിഡണ്ട് കെ എ കബീർ സംസാരിച്ചു.

Related posts

വിയ്യൂരിനടുത്ത് ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.

murali

മണ്ണുത്തിയിൽ നിന്നും 240 ഗ്രാം എംഡിഎംഎ യുമായി ഒരാൾ ഡാൻസാഫ് സ്ക്വാഡിൻെറ പിടിയിൽ.

murali

രണ്ടരവയസുകാരിയുടെ മരണം; പിതാവ് പൊലീസ് കസ്റ്റഡിയില്‍

murali
error: Content is protected !!