NCT
KeralaNewsThrissur News

30 ഓളം കേസുകളിലെ പ്രതിയായ സ്വർണ്ണതട്ടിപ്പു വീരൻ പിടിയിൽ.

വാടാനപ്പിള്ളി : കേരളത്തിലെ വിവിധ ജില്ലകളിലെ സ്വർണ്ണ പണയ സ്ഥാപനങ്ങളിൽ സ്വർണ്ണം പൂശിയ മുക്കുപണ്ടങ്ങൾ പണയം വച്ച് പണം തട്ടിയെടുത്തിരുന്ന 30 ഓളം കേസുകളിലെ പ്രതിയായ വാടാനപ്പിള്ളി ഗണേശമംഗലം സ്വദേശിയായ പുത്തൻവീട്ടിൽ ഇല്ല്യാസ് (40) എന്നയാളെയാണ് തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻെറ നേതൃത്വത്തിലുള്ള അന്വേഷണം സംഘവും ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്.

തൃശൂർ നഗരത്തിലെ സ്വർണ്ണ പണയ സ്ഥാപനത്തിൽ സ്വർണ്ണം പൂശിയ മുക്കുപണ്ടങ്ങൾ പണയം വച്ച് 1,60,000/- രൂപ തട്ടിയെടുത്ത കേസിലെ അന്വേഷണത്തിലാണ് ഒരുവർഷത്തോളമായി ഒളിച്ചുതാമസിച്ചുവരികയായിരുന്ന പ്രതിയെ ആലുവയിൽ നിന്നും പിടികൂടിയത്.

Related posts

കള്ളുഷാപ്പിൽ കൊഴുവ വറുത്തത് എടുത്ത് കഴിച്ചതിനെ ചോദ്യം ചെയ്തു, യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സഹോദരങ്ങളടക്കം 3 പ്രതികൾ പിടിയിൽ.

murali

അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സ്‌പെഷ്യൽ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഹോം വോട്ടിങ്: 1084 പേർ വോട്ട് രേഖപെടുത്തി.

murali
error: Content is protected !!