NCT
KeralaNewsThrissur News

കയ്പമംഗലത്ത് ആനയിടഞ്ഞു.

കയ്പമംഗലത്ത് ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു. മൂന്ന്പീടിക പടിഞ്ഞാറ് കോഴിപ്പറമ്പിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം ഉത്സവത്തിന് കൊണ്ടുവന്ന പീച്ചിയിൽ ശിവൻകുട്ടി എന്ന ആനയാണ് ഇടഞ്ഞോടിയത്. ഇന്ന് വൈകീട്ട് നാലേകാലോടെയാണ് സംഭവം.

എഴുന്നള്ളിക്കാനായി കുളിപ്പിച്ച ശേഷം കൊണ്ടുവരുന്നതിനിടെ രണ്ടാം പാപ്പാനെ കുത്താൻ ശ്രമിക്കുകയായിരുന്നു. കൊമ്പുകൾക്കിടയിൽ കുടുങ്ങിയ ഇയാൾ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്, ഇത് കണ്ട് ആനപ്പുറത്തുണ്ടായിരുന്ന ഒന്നാം പാപ്പാൻ ശരത് ചാടി രക്ഷപ്പെടുകയായിരുന്നു.

സമീപത്തെ മതിൽ ആന തകർത്തിട്ടുണ്ട്. പിന്നിലേക്ക് ഓടിയ ആനയെ ഉടൻ തന്നെ പാപ്പാന്മാർ ചേർന്ന് തളച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഇല്ല. ആനയെ തിരിച്ചു കൊണ്ടുപോകാനായി ലോറിയിൽ കയറ്റിയിട്ടുണ്ട്.

Related posts

പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് : മുഖ്യപ്രതി പിടിയിൽ.

murali

മണപ്പുറം ഫിനാൻസിൽ നിന്ന് 20 കോടി തട്ടിയെടുത്ത കേസിൽ പ്രതി ധന്യ മോഹൻ കീഴടങ്ങി.

murali

നാട്ടികയിലെ പി.ജി ദീപക്കിന്റെ കൊലപാതകം : 5 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

murali
error: Content is protected !!