NCT
KeralaNewsThrissur News

സി പി ട്രസ്റ്റിൻ്റെ സൗജന്യ ഡയാലിസിസ് സെൻ്ററിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി തറക്കല്ലിട്ടു.

വലപ്പാട്: സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കോതകുളം ബീച്ച് വട്ടപ്പരത്തി സി പി ജങ്ഷനിൽ ആരംഭിക്കുന്ന ഡയാലിസിസ് സെൻ്ററിൻ്റെ തറക്കല്ലിടൽ കർമ്മം ബഹു: കേന്ദ്ര സഹമന്ത്രി ശ്രീ സുരേഷ് ഗോപി നിർവ്വഹിച്ചു.

ദിവസത്തിൽ മുപ്പത് പേർക്ക് വരെ ഡയാലിസിസ് ചെയ്യുവാനുള്ള സംവിധാനമാണ് ഇവിടെ ഒരുങ്ങുന്നത്. കുടാതെ ഫിസിയോ തെറാപ്പി സെൻ്റർ, മെഡിസിൻ, കൗൺസ്ലിംങ്ങ്, ഓക്സിജൻ കോൺസൻ്റേറ്റർ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭിക്കുമെന്നും ഇവയെല്ലാം പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ് പറഞ്ഞു.

നാട്ടിക എംഎൽഎ ശ്രീ സി സി മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രീമതി മഞ്ജുള അരുണൻ, തളിക്കുളം ബ്ലോക് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മല്ലിക ദേവൻ, വാർഡ് അംഗം ഷൈൻ നെടിയിരിപ്പിൽ,

കെയർ ആൻ്റ് ഷെയർ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ: തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡോ: വിഷ്ണുഭാരതീയ സ്വാമി കനാട്ടക്കാവ്, കല്യാൺ സിൽക്സ് ചെയർമാൻ ടി എസ് പട്ടാഭിരാമൻ, ട്രസ്റ്റ് അംഗം ശോഭ സുബിൻ, തുടങ്ങിയവർ സംസാരിച്ചു.

Related posts

കൊടുങ്ങല്ലൂരിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

murali

ശുദ്ധജല വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം ചോരുന്നു.

murali

മാളയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.

murali
error: Content is protected !!