NCT
KeralaNewsThrissur News

നന്തിക്കരയില്‍ തുണിക്കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന: മാക്കൂട്ടി പിടിയിൽ.

പുതുക്കാട് : “ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായ പരിശോധനകൾക്കിടെ നന്തിക്കരയില്‍ തുണിക്കടയുടെ മറവില്‍ കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍. നന്തിക്കര തൈവളപ്പില്‍ മഹേഷാണ് (മാക്കുട്ടി-44) അറസ്റ്റിലായത്. പ്രതിയുടെ വീട്ടിലും തുണിക്കടയിലും നടത്തിയ പരിശോധനയില്‍ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് പൊലീസ് കണ്ടെടുത്തു.

വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഒരു മാസമായി ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. നന്തിക്കര പെട്രോള്‍ പമ്പിന് സമീപം ബൈക്കിലെത്തി കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെ.യുടെ നേതൃത്വത്തിലുള്ള സംഘം മഹേഷിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ടിയാൻ്റെ തുണിക്കടയിലും ,വീട്ടിലും നടത്തിയ പരിശോധനയിൽ ഗഞ്ചാവും , ഒരു ചാക്കിൽ സൂക്ഷിച്ചിരുന്ന ഹാൻസും പിടികൂടി .

കഞ്ചാവ് പിടികൂടിയ സംഘത്തിൽ പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ സജീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ നിധീഷ്, ഷിനോജ് ഡാൻസാഫ്-ക്രൈം സ്ക്വാഡ് അംഗങ്ങളായ സബ്ബ് ഇൻസ്പെക്ടർമാരായ വി.ജി സ്റ്റീഫൻ, റോയ് പൗലോസ്, പി.എം മൂസ, എഎസ്ഐ വി.യു സിൽജോ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ എ.യു റെജി, ഷിജോ തോമസ്, എന്നിവരാണുണ്ടായിരുന്നത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം തൃശ്ശൂർ റൂറൽ ജില്ലയിൽ നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി, കടലോര ജാഗ്രത സമിതി, സ്റ്റു‌ഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂ‌ൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെയും സഹായത്തോടെ പരിശോധനകൾ നടന്ന് വരുന്നു.

Related posts

പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി : പന്ത്രണ്ടോളം ക്രിമിനൽക്കേസിലെ പ്രതി അറസ്റ്റിൽ.

murali

മികച്ച ജില്ലാ കളക്ടര്‍ക്കുള്ള ഐ.സി.ഡി.എസ് സംസ്ഥാന പുരസ്‌കാരം തൃശ്ശൂർ ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യൻ ഏറ്റുവാങ്ങി.

murali

കോൺഗ്രസ്‌ ക്ഷീണിക്കുമ്പോൾ രാജ്യത്ത് ഭിന്നിപ്പ് ശക്തിപ്പെടുന്നു: വി ടി ബലറാം.

murali
error: Content is protected !!