NCT
KeralaNewsThrissur News

വലപ്പാട് ഗ്രാമ പഞ്ചായത്ത് പുത്തൻ പ്രതീക്ഷകളുമായി 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.

വലപ്പാട് ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തെ സമ്പൂർണ ബജറ്റ് 18-03-2025 ചൊവ്വാഴ്ച പഞ്ചായത്ത്‌ കോൺഫെറൻസ് ഹാളിൽ വെച്ച് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനു മായ  V R ജിത്ത് അവതരിപ്പിച്ചു. 406,866,236 രൂപ വരവും 360,728,000 രൂപ ചിലവും 46,138,236 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റില്‍, സമ്പൂർണ പാര്‍പ്പിടത്തിനും, സമ്പൂർണ മാലിന്യ നിർമ്മാർജ്ജനത്തിനുമാണ് ഊന്നൽ നൽകിയിട്ടുള്ളത്.

ആരോഗ്യം, സാമൂഹ്യക്ഷേമം, പശ്ചാത്തല സൗകര്യ വികസനം എന്നിവയ്ക്കും മുൻഗണന നല്‍കി. ബജറ്റ് പഞ്ചായത്തിലെ സമഗ്രമായ സാമ്പത്തിക സാമൂഹികമായ വികസനം ലക്ഷ്യമാക്കിയുള്ളതും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും മുൻഗണന നൽകിയിട്ടുള്ളതുമാണ്. പാർപ്പിട മേഖലയിലെ ഉന്നമനത്തിന് 64522000/- രൂപവകയിരുത്തിയ ഈ ബജറ്റിൽ ഇത് കൂടാതെ

കാര്‍ഷിക മേഘല – 5120000/- രൂപ, മൃഗസംരക്ഷണം -6710000/- രൂപ പൊതുമരാമത്ത് – 4,1200000/- രൂപ, പാര്‍പ്പിടം – 64522000/- രൂപ, ആരോഗ്യം -7420000/- രൂപ, കുടിവെള്ളം – 8300000/- രൂപ, ശുചിത്വം/ മാലിന്യ സംസ്കരണം – 9529000/- രൂപ, വിദ്യാഭ്യാസം – 3715000/- രൂപ സാമൂഹ്യക്ഷേമം – 15850000/-രൂപയുമാണ് പ്രധാന വകയിരുത്തലുകള്‍.

ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മീറ്റി അംഗങ്ങളായ തപതി ka, സുധീർ പട്ടാലി, ജ്യോതി രവീന്ദ്രൻ,ജനപ്രതിനിധികൾ ,പഞ്ചായത്ത്‌ സെക്രട്ടറി ബിന്ദു IS, അസിസ്റ്റന്റ് സെക്രട്ടറി,നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍,ആസൂത്രണസമിതി അംഗങ്ങൾ,പൊതു പ്രവർത്തകർ,പഞ്ചായത്തിലേയും ഘടകസ്ഥാപനങ്ങിലേയും ജീവനക്കാര്‍ മാധ്യമ പ്രവർത്തകരും പങ്കെടുത്തു.

Related posts

ചെക്കു മെമ്മോറിയൽ അഖില കേരള ഫ്ലഡ്ലൈറ്റ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ കാളിദാസ തളിക്കുളം വിജയികളായി.

murali

സ്വർണ്ണാഭരണവും പണവും അടങ്ങുന്ന ബാഗ് മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി.

murali

പാവറട്ടി വെങ്കിടങ്ങ് സ്വദേശിനി ഷാർജയിൽ അന്തരിച്ചു.

murali
error: Content is protected !!