ചേർപ്പ് : ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ സൗത്ത് ഇന്ത്യ ബാങ്കിൻ്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഗണിത ലാബിലേക്ക് ലഭ്യമാക്കിയ ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി ജി വനജകുമാരി അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ. രാധാകൃഷ്ണൻ, ചേർപ്പ് പഞ്ചായത്ത് പ്രസിഡൻറ് സുജിഷ കള്ളിയത്ത്, വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ ഡി.എസ് മനു, സൗത്ത് ഇന്ത്യ ബാങ്ക് ജനറൽ മാനേജർ വി.ആർ രേഖ പ്രീതി വർഗീസ്, സി.എസ് രാജു, എം.എസ് അലക്സി, പി.എ. ഷമീർ, വി.എച്ച് ഹുസൈൻ, കെ.എം.രേഖ, കെ ഹേമ എന്നിവർ സംസാരിച്ചു.
