NCT
KeralaNewsThrissur News

യുവാവിനെ കരിങ്കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേർ പിടിയിൽ.

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി സ്വദേശിയായ കുമ്പളത്ത്പറമ്പിൽ വീട്ടിൽ ജിനിലി(36)നെ കരിങ്കല്ലു കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കൊരുമ്പിശ്ശേരി സ്വദേശികളായ പുതുവീട്ടിൽ വിശാഖ് (25), ഓടയിൽ വീട്ടിൽ ആബിത്ത് (21), മഠത്തിൽ വീട്ടിൽ സജിഷ്ണു (22) എന്നിവരെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.

വിശാഖും, ആബിത്തും, സജിഷ്ണുവും ലഹരി കച്ചവടം നടത്തുന്നുണ്ടെന്നുള്ള വിവരം ജിനീഷ് മുമ്പ് പൊലീസിൽ അറിയിച്ചതിലുള്ള വൈരാഗ്യത്താലാണ് ജിനീഷിനെയും കൂടെയുണ്ടായിരുന്ന വിഷ്ണുവിനെയും കൊരുമ്പിശ്ശേരി കാഞ്ഞിരത്തോട് ഷാപ്പിന് പുറകിൽ വച്ച് വ്യാഴാഴ്ച വൈകീട്ട് 4 മണിയോടെ സംഘം ആക്രമിച്ചത്. പ്രതികളെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിനടുത്ത് നിന്നാണ് പിടികൂടിയത്.

ആബിത്തിനെതിരെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ 2022ൽ ലഹരി ഉപയോഗിച്ചതിന് ഒരു കേസുണ്ട്. സജിഷ്ണുവിനെതിരെ തൃശ്ശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ 2022ൽ ലഹരി ഉപയോഗിച്ചതിന് ഒരു കേസും, ഇരിങ്ങാലക്കുട സ്റ്റേഷനിൽ 2023ൽ പൊതുസ്ഥലത്ത് ലഹരിക്കടിമപ്പെട്ട് പൊതുജന ശല്യമുണ്ടാക്കിയതിന് 4 കേസുകളും, 2024ൽ ഒരു അടിപിടിക്കേസും, പുതുക്കാട് സ്റ്റേഷനിൽ ഒരു മോഷണക്കേസും അടക്കം 7 ക്രമിനൽ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർമാരായ ആൽബി തോമസ് വർക്കി, പി.എം. ദിനേഷ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മുരുകദാസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

കെഎസ്ആർടിസി ബസ് പാടത്തേക്ക് ചെരിഞ്ഞ് അപകടം.

murali

ഡയറി എഴുതിയില്ല; അഞ്ചുവയസ്സുകാരന് അധ്യാപികയുടെ ക്രൂരമർദ്ദനം.

murali

ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസിൽ ഉടമ കെ.ഡി. പ്രതാപന്‍ അറസ്റ്റില്‍.

murali
error: Content is protected !!