NCT
KeralaNewsThrissur News

കയ്പമംഗലം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

കയ്പമംഗലം : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കയ്പമംഗലം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കയ്പമംഗലം കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുനെയാണ് (28്) 6 മാസത്തേക്ക് കാപ്പ ചുമത്തി തടങ്കലിലാക്കിയത്. വധശ്രമക്കേസുകളുള്‍പ്പെടെ 12 കേസുകളില്‍ പ്രതിയാണ് അര്‍ജ്ജുനെന്ന് പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഢ്യന്‍ ആണ് കാപ്പ ചുമത്തി ഉത്തരവിറക്കിയത്. കൈപമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജു, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷിജു, പ്രിയ, പ്രവീണ്‍ ഭാസ്‌ക്കര്‍, എന്നിവര്‍ ചേര്‍ന്ന് കാപ്പ ഉത്തരവ് നടപ്പാക്കിയത്.

Related posts

വില്പനയ്ക്കായി കൊണ്ടുവന്ന എം ഡി എം എയും കഞ്ചാവുമായി രണ്ടുപേർ ഒല്ലൂർ പോലീസിൻെറ പിടിയിൽ.

murali

യുവതി കുഴഞ്ഞ് വീണ് മരിച്ചു.

murali

പൊഞ്ഞനത്തും, വെള്ളാനിയിലും പൈപ്പ് പൊട്ടി, കുടിവെള്ളം മുടങ്ങും.

murali
error: Content is protected !!