കൈപ്പമംഗലം : കേരള വാട്ടർ അതോറിറ്റി നാട്ടിക സബ് ഡിവിഷൻ കീഴിലുള്ള പ്രധാന വിതരണ പൈപ്പ് ലൈൻ പൊട്ടി. വെള്ളാനി ഷാപ്പിനടുത്ത് രണ്ടിടങ്ങളിലും, പൊഞ്ഞനം കിഴക്ക് ഭാഗത്താണ് 700 എംഎം പൈപ്പ് പൊട്ടിയത്. പൊട്ടിയ ഭാഗത്ത് റിപ്പയറിംഗ് ആരംഭിച്ചിട്ടുണ്ട്.
റിപ്പയറിംഗ് നടക്കുന്നതിനാൽ നാളെയും ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കൈപ്പമംഗലം, എടതിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, എങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ കുടിവെള്ളം വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
