കയ്പമംഗലം : ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായുള്ള പരിശോധനയിൽ എം ഡി എം എ യുമായി പെരിഞ്ഞനം സ്വദേശിയെ പിടികൂടി. തിങ്കളാഴ്ച്ച വൈകീട്ട് പെരിഞ്ഞനം ദുർഗാ നഗറിൽ സംശായസ്പദമായ സാഹചര്യത്തിൽ നിൽക്കുന്ന
പെരിഞ്ഞനം പടിഞ്ഞാറേവളവ് വെസ്റ്റ് സ്വദേശിയായ അടിപറമ്പിൽ വീട്ടിൽ ആകാശ് (32) നെ വിൽപനക്കായി സൂക്ഷിച്ചിരുന്ന നിരോധിത മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട എം ഡി എം എയുമായി പിടികൂടി. ആകാശിന് കയ്പമംഗലം പോലീസ് സ്റ്റേഷനിൽ, 2013 ൽ ഗഞ്ചാവുമായും, 2024 ൽ എം ഡി എം എ യുമായി പിടികൂടിയതിന് കേസുകളുണ്ട്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു.K.R, സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജ്യോതിഷ്കുമാർ ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ പ്രദീപ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ലിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു, നിഷാന്ത് എന്നിവർ ചേർന്നാണ് ആകാശിനെ അറസ്റ്റ് ചെയ്തത്.
