NCT
KeralaNewsThrissur News

ജാബിറിൻ്റെ മടക്കയാത്രാ കാരുണ്യം – രമേഷിനൊരു കൈതാങ്ങ്.

വാടാനപ്പള്ളി : തൃത്തല്ലൂർ സെൻ്ററിലെ ഓട്ടോ റിക്ഷാ ഡ്രൈവറും ജീവകാരുണ്യ പ്രവർത്തകനുമായ ജാബിർ തൻ്റെ ഓട്ടോ റിക്ഷയിലെ അടുത്ത ആറു മാസത്തെ മടക്കയാത്രയിലൂടെ കിട്ടുന്ന വരുമാനം കെ.ടി. രമേഷിന് നൽകാൻ തീരുമാനിച്ചു.

തൃശൂർ ജില്ലയിലെ വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ താമസിക്കുന്ന മുപ്പത്തി എട്ടുകാരനായ കെ.ടി രമേഷ് തലയിൽ ട്യൂമർ ബാധിക്കുകയും അതോടൊപ്പം കണ്ണിൽ ഗ്ലൂക്കോമ ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. കിഴക്കേപ്പാട്ട് വീട്ടിൽ തിലകൻ മകൻ കെ.ടി രമേഷിന്റെ ചികിത്സക്ക് വേണ്ടി ഭീമമായ തുകയാണ് വേണ്ടത് ഇതിലേക്കാണ് ജാബിറിൻ്റെ സഹായം നൽകുന്നത്.

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ എം എസ്സ് സുജിത്ത് ചികിത്സാസഹായം ഉദ്ഘാടനം ചെയ്തു. സഹചാരി സെന്റർ പ്രവർത്തകനായ എ.ഐ മുഹമ്മദ് സാബിർ, കേരള പോലീസ് ഹൈവേ സുരക്ഷ മെമ്പർ ശ്രീജിത്ത് തളിക്കുളം എന്നിവർ സംസാരിച്ചു.

Related posts

കോട്ടപ്പുറം മേഖലയിൽ മോഷണം വ്യാപകമാകുന്നു.

murali

നാട്ടിക നിയോജക മണ്ഡലത്തിൽ ഹൈമാസ്റ്റ് / മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ 1.12 കോടി രൂപയുടെ ഭരണാനുമതി.

murali

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നാടക സംവിധായകൻ ശശീധരൻ നടുവിൽ ഉദ്ഘാടനം ചെയ്തു.

murali
error: Content is protected !!