NCT
KeralaNewsThrissur News

പുഴയിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് നാല് കുട്ടികൾ ഉൾപ്പടെ ഏഴംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

എറവക്കാട് ഓടൻചിറ ഷട്ടറിന് സമീപം മണലി പുഴയിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് നാല് കുട്ടികൾ ഉൾപ്പടെ ഏഴംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം.

ചിറ്റിശ്ശേരി സ്വദേശി കുരുതുകുളങ്ങര വീട്ടിൽ വിനു ഓടിച്ചിരുന്ന ഓട്ടോയാണ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞത്. വിനുവിൻ്റെ ഭാര്യ രേഷ്മ, ഇവരുടെ നാല് മക്കൾ, ഭാര്യ മാതാവ് അജിത എന്നിവരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.  കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പരിക്കേറ്റവരെ പുതുക്കാട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. തലക്ക് പരിക്കേറ്റ രേഷ്മയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഊരകത്തുനിന്ന് വരുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോ പുഴയിലേക്ക് മറിയുകയായിരുന്നു.

ഓടൻ ചിറ ഷട്ടർ താഴ്ത്തിയതു മൂലം പുഴയിൽ വെള്ളം ഉയർന്ന നിലയിലായിരുന്നു. അപകടത്തിൽ മുങ്ങിപോയ ഓട്ടോയിലെ യാത്രക്കാരെ നാട്ടുകാരാണ് രക്ഷിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ ക്രെയിൻ എത്തിച്ചാണ് ഓട്ടോ ഉയർത്തിയത്.

Related posts

എടത്തിരുത്തി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി.

murali

കയ്പ്പമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരിക്കേൽപ്പിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

murali

ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം.

murali
error: Content is protected !!