NCT
KeralaNewsThrissur News

ചാലക്കുടി നഗരത്തിൽ ഇറങ്ങിയ പുലിയെ മയക്കുവെടി വയ്ക്കാൻ തീരുമാനം.

ചാലക്കുടി നഗരത്തിൽ ഇറങ്ങിയ പുലിയെ മയക്കുവെടി വയ്ക്കാൻ തീരുമാനം. ജില്ലാ കളക്ടർ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇന്നലെയും ചാലക്കുടി പുഴയോട് ചേർന്ന ഭാഗത്ത് പുലിയെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നത്.

ജനവാസ മേഖലയിൽ പുലിയിറങ്ങി മൂന്നാഴ്ച പിന്നിടുമ്പോൾ വിഷയത്തെ നിസ്സാരവൽക്കരിക്കരുതെന്ന് ജനപ്രതികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതോടെ പുലിയെ കണ്ടാൽ ഉടൻതന്നെ മയക്കു പിടി വയ്ക്കാൻ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.

പുലിയുടെ സാന്നിധ്യം കണ്ടെത്തിയ മേഖലയിൽ നിലവിൽ 100ഓളം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ആണ് തീരുമാനം. നിലവിൽ നാലു കൂടുകൾ സ്ഥാപിച്ചതിനു പുറമേ കൂടുതൽ കൂടുകളും സ്ഥാപിക്കും.

Related posts

തുടർച്ചയായ മൂന്നാം ദിവസവും സ്വർണ്ണവില കൂടി.

murali

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്ക് 25,000 രൂപ പിഴ.

murali

അരിമ്പൂർ കൊലപാതകക്കേസ്: അന്തിക്കാട് സ്ക്വാഡിന് അംഗീകാരം.

murali
error: Content is protected !!