NCT
KeralaNewsThrissur News

പെരിങ്ങോട്ടുകരയിൽ വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട കായ്ക്കരു രാഗേഷിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

അന്തിക്കാട് : പെരിങ്ങോട്ടുകരയിൽ വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട കായ്ക്കരു രാഗേഷ് അറസ്റ്റിൽ. പെരിങ്ങോട്ടുകര സ്വദേശിനിയായ കാതിക്കുടത്ത് വീട്ടിൽ ലീല (63) യെ കഴിഞ്ഞ മാസം 17 ന് വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ നിരവധി ക്രിമിനൽ കേസിലെ പ്രതിയും, ഗുണ്ടയുമായ പെരിങ്ങോട്ടുകര സ്വദേശിഅയ്യാണ്ടി വീട്ടിൽ കായ്ക്കുരു എന്നു വിളിക്കുന്ന രാഗേഷിനെ (37 ) അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

പെരിങ്ങോട്ടുകര സ്വദേശിനിയായ പറമ്പിൽ വീട്ടിൽ സൗമ്യയുടെ മകൻ ആദിത്യകൃഷ്ണ കായ്ക്കുരു രാഗേഷിന്റെ സംഘാഗങ്ങളെ തെറി പറഞ്ഞതിനുള്ള വൈരാഗ്യത്താൽ ഷാജഹാൻ (30), ശ്രീബിൻ ( 23) എന്നിവർ പെരിങ്ങോട്ടുകരയിലുള്ള സൗമ്യയുടെ വീടിൻറെ മുറ്റത്തേക്ക് മാരകമായുധങ്ങളുമായി അതിക്രമിച്ചു കയറി സൗമ്യയോട് മകൻ ആദിത്യകൃഷ്ണ എവിടെയാണ് എന്ന് ചോദിച്ചപ്പോൾ ഇവിടെയില്ല എന്ന് പറഞ്ഞതിനെ തുടർന്ന് അവനെ കിട്ടിയില്ലെങ്കിൽ നിന്നെ വെട്ടിക്കൊല്ലുന്നുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

ബഹളം കേട്ട് അവിടേക്ക് വന്ന തൊട്ടടുത്ത് താമസിക്കുന്ന സൗമ്യയുടെ വല്ല്യമ്മയായ ലീലയെ ഷാജഹാൻ വടിവാൾ കൊണ്ട് ഇടത് കൈപ്പത്തിയുടെ മുകളിലായി വെട്ടുകയായിരുന്നു. ഷാജഹാനെയും, ശ്രീബനെയും കൃത്യത്തിന് പ്രേരിപ്പിച്ചയച്ചത് കായ്ക്കുരു എന്ന് വിളിക്കുന്ന രാഗേഷാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാൾ ഈയടുത്താണ് കാപ്പ കേസ് കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സംഭവത്തിന് ശേഷം പുതിയ സുഹൃദ് വലയത്തിലൂടെ എറണാംകുളം ജില്ലയിലെ തൃക്കാക്കരയിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.

ഇയാളുടെ ഒളി സങ്കേതത്തെപ്പറ്റി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബികൃഷ്മകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃക്കാക്കരയിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ 3ന് കളമശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലത്തീഫ്, ക്രൈം സ്ക്വാഡ് അംഗം മാഹിൻ അബൂബക്കർ ഡ്രൈവർ സി.പി.ഒ ആദർശ്, എളമക്കര പോലീസ് സ്റ്റേഷൻ സി.പി.ഒ ഐ.എസ്.അനീഷ് എന്നിവരുടെ സഹായത്തോടെയാണ് അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും സംഘവും കായ്ക്കുരു രാഗേഷിനെ പിടികൂടിയത്.

സ്ഥിരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന അപകടകാരിയായ ഇയാൾ അവസരം കിട്ടിയാൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്വഭാവക്കാരനുമായതിനാൽ ഒന്നു അനങ്ങാൻ കഴിയാത്തവിധം ട്രാപ്പ് ചെയ്താണ് ഇയാളെ പിടികൂടിയത്. കേസിലെ പ്രതിയായ ശ്രീബിനെ രക്ഷപ്പെടാൻ സഹായിച്ചതിന് ചാഴൂർ സ്വദേശികളായ വാഴപുരക്കൽ വീട്ടിൽ അഖിൽ (24) മഠത്തിൽ വീട്ടിൽ ഹരികൃഷ്ണൻ (24) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

രാഗേഷിന് അന്തിക്കാട്, ചേർപ്പ്, കയ്പമംഗലം, തൃശ്ശൂർ വെസ്റ്റ്, പാവറട്ടി, എറണാകുളം നോർത്ത്, വിയ്യൂർ, കാട്ടൂർ, ചാവക്കാട്, നെടുപുഴ, ഗുരുവായൂർ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, അടിപിടി, കാപ്പ കേസ് എന്നിങ്ങനെ 64 ക്രമിനൽ കേസുകളുണ്ട്. ഇരിങ്ങാലക്കുട ഡി.വൈഎസ്പി കെ ജി.സുരേഷ്, അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എസ്. സരിൻ, സബ് ഇൻസ്പെക്ടർമാരായ കെ.എസ്.സുബിന്ദ്, എം.അരുൺ കുമാർ, സീനിയർ സി.പി.ഒ മാരായ ഇ.എസ്.ജീവൻ, എം.എം.മഹേഷ്, അനൂപ്, സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, സുർജിത്ത് സാഗർ, എം.യു.ഫൈസൽ എന്നിവരാണ് പ്രതിയെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നത്.

Related posts

കടലിൽ കണ്ടെത്തിയ മൃതദേഹം താനൂർ സ്വദേശിയുടേത്.

murali

ചാലക്കുടിയില്‍ പിക്കപ്പ് വാന്‍ സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു.

murali

മതിലകം പുതിയകാവ് വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതരമായി പരിക്ക്.

murali
error: Content is protected !!