വല്ലച്ചിറ : കടലാശ്ശേരി ഓടൻചിറ (മുട്ടിക്കൽ ഡാം ) ഡാമിനു സമീപം പുഴയിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന നാല് കുട്ടികൾ അടക്കം ഏഴ് പേരെ പുഴയിലേക്ക് എടുത്ത് ചാടി രക്ഷപ്പെടുത്തിയ കടലാശ്ശേരിയിലെ തെക്കൂട്ട് പാറക്കൽ ജയശങ്കർ, ഇളംകുന്ന് പടിഞ്ഞാറെ പുരയ്ക്കൽ ശ്രീധരൻ എന്നിവരെ ഓടൻചിറ ഡാം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു.
വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. മനോജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ. ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ചു. സൗഹൃദ കൂട്ടായ്മ അംഗം ടി. ബൈജു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.ടി. സജീവൻ, സെബി പിടിയത്ത് എന്നിവർ സംസാരിച്ചു. ജയശങ്കർ, ശ്രീധരൻ എന്നിവരെ ആദരിച്ചു.
