NCT
KeralaNewsThrissur News

സംസാര ശേഷിയില്ലാത്ത സ്ത്രീയുടെ 17 പവൻ സ്വർണ്ണവും, ഐഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ.

കുന്നംകുളം : ഭർത്താവിന് വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് സംസാര ശേഷിയില്ലാത്ത സ്ത്രീയുടെ 17 പവൻ സ്വർണ്ണവും ഭർത്താവിൻറെ ഐഫോണും കവർന്ന കേസിലെ പ്രതിയായ മലപ്പുറം പള്ളിപ്പുറം പെരുന്തല്ലൂർ സ്വദേശിയും സംസാര ശേഷിയില്ലാത്തതുമായ അറപ്പയിൽ വീട്ടിൽ മുഹമ്മദ് റാഷിദ് (26) എന്നയാളെയാണ് കുന്നംകുളം പോലീസ് എർണാകുളത്തുനിന്നും പിടികൂടിയത്

12.11.2025 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത് ബധിരരും മൂകരും മാത്രമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിൽ വച്ചുള്ള ചാറ്റിലൂടെ പരിചയപ്പെട്ട് തുടർന്ന് പേഴ്സണൽ ചാറ്റിലൂടെ ഭർത്താവിന് ഗൾഫിൽ ജോലി തരാമെന്ന് വാഗ്ദാനം ചെയ്ത് പണം തന്നാൽ ഗൾഫിൽ കൊണ്ട് പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചാറ്റ് ഭർത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കുന്നംകുളത്തേക്ക് വിളിച്ചുവരുത്തി സ്ത്രീയിൽ നിന്ന് 17 പവൻ സ്വർണ്ണവും ഭർത്താവിൻ്റെ ഐഫോണും കവർച്ച ചെയ്യുകയായിരുന്നു.

തുടർന്ന് സ്ത്രീ കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സൈബർ സെല്ലിൻറെ സാങ്കേതിക സഹായത്തോടെയുള്ള അന്വേഷണത്തിൽ അന്വേഷണ സംഘം അതി വിദഗ്ധമായി പ്രതിയെ എറണാകുളത്തു നിന്ന് പിടികൂടുകയായിരുന്നു.

അന്വേഷണത്തിൽ പ്രതിയ്ക്ക് തിരൂർ പോലീസ് സ്റ്റേഷനിൽ രണ്ട് കേസും ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ സമാനരീതിയിലുള്ള ഒരു കേസും ഉള്ളതാണ്. ചാലിശേരിയിലെ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് വന്നിരുന്ന പ്രതിയാണെന്ന് വ്യക്തമാവുകയും ചെയ്തു.

കുന്നംകുളം ACP സന്തോഷ് CRൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജയദീപ്, സബ് ഇൻസ്പെക്ടർമാരായ ജാബിർ .CP, അനൂപ് VB, സുകുമാരൻ, SCPO അനീഷ് CPO മനീഷ്, അഖിൽ കൃഷ്ണ എന്നിവരാണ് ഉണ്ടായിരുന്നത്.

Related posts

അതിഥി തൊഴിലാളിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

murali

കൊലപാതകേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങാനിരിക്കെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി.

murali

ചാവക്കാട് പോലീസ് സ്റ്റേഷനിൽ നിന്ന് ആറടിയോളം നീളമുള്ള അണലിയെ പിടികൂടി.

murali
error: Content is protected !!