NCT
KeralaNewsThrissur News

ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.

മലക്കപ്പാറ : പിണങ്ങി കഴിയുകയായിരുന്ന ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. അതിരപ്പിള്ളി വില്ലേജിൽ വെറ്റിലപാറ ദേശത്ത് പുല്ലാർകാട്ടിൽ വീട്ടിൽ അജയൻ (42) ആണ് അറസ്റ്റിലായത്.

ഷോളയാർ മയിലാടുംപാറ എന്ന സ്ഥലത്ത് വച്ച് ഫോറസ്റ്റ്കാർ സഞ്ചരിച്ചിരുന്ന ഡിപ്പാർട്ട്മെൻ്റ് ജീപ്പിൽ സ്വന്തം വാഹനം കൊണ്ടിടിച്ച് തടഞ്ഞ് നിർത്തി ഫോറസ്റ്റ് വാഹനത്തിലുണ്ടായിരുന്ന പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയെ പിടിച്ച് നിർത്തി കൈയ്യിലുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് കഴുത്തിന് നേരെ വീശി കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഫോറസ്റ്റ് ജീപ്പിന് 5000 രൂപയുടെ നഷ്ടം വരുത്തിയതിനും പ്രതി അജയൻ എന്നയാളെ മലക്കപ്പാറ പോലീസ് അറസ്റ്റ് ചെയ്തതു.

അന്വേഷണ സംഘത്തിൽ മലക്കപ്പാറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് H L, സബ്ബ് ഇൻസ്പെക്ടർമാരായ താജുദ്ദീൻ, ഷാജു കെ കെ, സിവിൽ പോലീസ് ഓഫിസർമാരായ ശ്യാം കുമാർ, രതീഷ്, അനിൽ എന്നിവരും ഉണ്ടായിരുന്നു.

Related posts

കോൺഗ്രസ്സിൻ്റെ സമര നാടകം നിർത്തണം : എം.ആർ ദിനേശൻ

murali

വധശ്രമ കേസിലെ ഒളിവിൽ കഴിയുന്ന പ്രതി കവർച്ച നടത്തി മുങ്ങി – പ്രതിയെ അതിവിദഗ്ധമായി പൊക്കി ഒല്ലൂർ പോലീസ്.

murali

കാപ്പ നിയമലംഘനം; പ്രതിയെ പിടികൂടി ജയിലിലടച്ചു.

murali
error: Content is protected !!