NCT
KeralaNewsThrissur News

ബസ് സ്റ്റോപ്പിലിരുന്ന് പുകവലിക്കുന്നത് ചോദ്യം ചെയ്ത വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

ചേർപ്പ് : പെരുമ്പിള്ളിശ്ശേരിയിലുള്ള ബസ് സ്റ്റോപ്പിലിരുന്ന് പുകവലിക്കുന്നത് ചോദ്യം ചെയ്ത‌ വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചൊവ്വൂർ സ്വദേശി ചെരുവിൽ വീട്ടിൽ സാജനെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്ത‌ത്.

ബസ്സ് സ്റ്റോപ്പിൽ വെച്ച് സമീപത്ത് ഇരുന്നിരുന്ന ചൊവ്വൂർ സ്വദേശിയായ വൈക്കപ്പടി വീട്ടിൽ ഭാസ്കരൻ 81 വയസ് എന്നയാളെ അസഭ്യം പറഞ്ഞ് എന്താണ് ഇവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചതിനെയും അടുത്തിരുന്ന് പുകവലിക്കുന്നതും ഭാസ്കരൻ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താലാണ് ഭാസാരനെ തടഞ്ഞ് നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും

പിടിച്ചു തള്ളി താഴെയിട്ട് നിലത്ത് കിടന്നിരുന്ന തോർത്ത് കൊണ്ട് കഴുത്തിൽ വരിഞ്ഞു മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് ഭാസ്കരന്റെ പരാതിയിൽ ചേർപ്പ് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ രണ്ടുപേരും വീടുകളിൽ നിന്നും പിണങ്ങി കട വരാന്തകളിലും മറ്റും കിടക്കുന്ന ആളുകളാണ്. സംഭവത്തിൽ പരിക്കേറ്റ ഭാസ്ക്കരൻ തൃശ്ശൂർ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്. സി, സബ് ഇൻസ്പെക്ടർ ഷാജു. എം.എസ്, സിവിൽ പോലീസ് ഓഫീസർ പ്രദീപ് എന്നിവർ ചേർന്നാണ് സാജനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Related posts

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 1.34 കോടി രൂപ തട്ടിയ കേസ്; പത്താം പ്രതിയെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു.

murali

ടി.എൻ പ്രതാപന് പുതിയ ചുമതല; കെപിസിസി വർക്കിങ് പ്രസിഡൻ്റായി നിയമിച്ചു.

murali

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചെന്ത്രാപ്പിന്നി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി.

murali
error: Content is protected !!