അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു ആക്രമണം. അടിച്ചിൽ തൊട്ടി മേഖലയിലെ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. വനത്തിൽ നിന്ന് തേൻ ശേഖരിച്ച് മടങ്ങുമ്പോഴായിരുന്നു കാട്ടാന ആക്രമണം.
ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കൊപ്പം തേൻ എടുക്കാൻ ഉന്നതിക്ക് അരകിലോമീറ്റർ മാത്രം അകലെയുള്ള വനത്തിലേക്ക് പോകുന്നതിനിടയിൽ വനാതിർത്തിയിൽ വച്ച് സെബാസ്റ്റ്യനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ സെബാസ്റ്റ്യൻ തൽക്ഷണം മരണപ്പെട്ടു. കാട്ടാനയെ കണ്ട് സെബാസ്റ്റ്യന്റെ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർ ഓടി മാറിയിരുന്നു.
