NCT
KeralaNewsThrissur News

സൈബർ തട്ടിപ്പുകാർ സജീവം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വെറുതെവിടുന്നില്ല.

കാഞ്ഞാണി : ഫേസ്ബുക്ക് വഴി വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് പണം തട്ടുന്ന സംഘങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വെറുതെവിടുന്നില്ല. തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മങ്ങാട്ട് സുരേന്ദ്രന്റെ വ്യാജ പ്രൈഫൈൽ ഉണ്ടാക്കി സംഘം പണം തട്ടാൻ ശ്രമിച്ചത് അഞ്ച് തവണയാണ്.

5000 മുതൽ പതിനായിരം രൂപ വരെയാണ് ആവശ്യപ്പെടുന്നത്. പന്തികേട് തോന്നുന്നതോടെയാണ് പലരും സുരേന്ദ്രനെ വിളിച്ച് കാര്യം ചോദിക്കുന്നത്. അതോടെ കള്ളി വെളിച്ചത്താവും. ചിലരോട് വായ്പയായി 12000 രൂപ വരെ ചോദിച്ച സന്ദർഭവും ഉണ്ടായിട്ടുണ്ട്. ഒരു സുഹൃത്ത് ഇപ്രകാരം 40,000 രൂപ അയച്ചു കൊടുക്കുകയും തട്ടിപ്പാണെന്ന് മനസ്സിലായതോടെ പൊലീസിൽ പരാതിപ്പെട്ട് പണം വീണ്ടെടുക്കുകയും ചെയ്തിരുന്നു.

പണം ആവശ്യപ്പെട്ട് തന്റെ പേരിൽ പല സുഹൃത്തുക്കൾക്കും സന്ദേശങ്ങൾ എത്തുന്നത് പതിവായതോടെ ഇതിന്റെ ഉറവിടം അന്വേഷിച്ച് ഇറങ്ങുകയാണ് സുരേന്ദ്രൻ. ഇത്തരം പ്രവൃത്തികൾക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് സംശയിക്കുന്നത്. സൈബർ സെല്ലിൽ പരാതി നൽകി വ്യാജന്മാരെ പിടികൂടാൻ ഒരുങ്ങുകയാണ് സുരേന്ദ്രൻ.

Related posts

പോലീസുകാർക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുക്കാൻ കോടതി ഉത്തരവ്.

murali

കരുവന്നൂര്‍ എട്ടുമന സ്വദേശിയായ യുവാവ് തൃശ്ശൂരില്‍ ട്രെയിന്‍ തട്ടി മരിച്ചു.

murali

എംബിബിഎസ് ബിരുദം നേടിയ വിദ്യാർത്ഥിനിക്ക് സിപിഐഎം നാട്ടിക നാലാം വാർഡ് കമ്മിറ്റി അനുമോദനം നൽകി.

murali
error: Content is protected !!