അതിരപ്പിള്ളിയിൽ 2 ആദിവാസികളെ കാട്ടാന ചവിട്ടിക്കൊന്നു. വാഴച്ചാൽ ശാസ്താംപൂവ്വം ഊരിലെ സതീഷും, അംബികയുമാണ് മരിച്ചത്. വഞ്ചിക്കടവിൽ വനവിഭവം ശേഖരിക്കാൻ കുടിൽ കെട്ടി കഴിയുകയായിരുന്നു. ആനക്കൂട്ടം വന്നപ്പോൾ ഇവർ ചിതറിയോടി. അംബികയുടെ മൃതദേഹം കിട്ടിയത് പുഴയിൽ നിന്ന്. മലക്കപ്പാറയിൽ ഇന്നലെ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
