തൃപ്രയാറിൽ ചുമട്ടു തൊഴിലാളിക്ക് ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ പ്രതികൾക്കായി വലപ്പാട് പോലീസ് അന്വേഷണം ഊർജിതമാക്കി. തൃപ്രയാർ ക്ഷേത്രകവാടത്തിന് സമീപം ചുമട്ടുതൊഴിലാളികളിരിക്കുന്ന കടവരാന്തയിൽ വെച്ചാണ് തൃപ്രയാർ തിരുനിലം നെമ്പട്ടി രാധാകൃഷ്ണനെ (57) സംഘം ആക്രമിച്ചത്.
ഇരുമ്പ് പൈപ്പ് കൊണ്ട് അടിയേറ്റ് വലത് കൈയിലും വലത് ചെവിയിലും പരിക്കേറ്റ രാധാകൃഷ്ണൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നാല് ബൈക്കുകളിലായെത്തിയ സംഘം സമീപത്തു ണ്ടായിരുന്നവരെ ഭീഷണി പ്പെടുത്തിയാണ് രാധാകൃഷ്ണനെ ആക്രമിച്ചത്. മറ്റൊരു ചുമട്ടുതൊഴിലാളിയെയാണ് സംഘം ലക്ഷ്യം വെച്ചതെന്നാണ് അറിയുന്നത്. രാവിലെയായതിനാൽ രാധാകൃഷ്ണൻ മാത്ര മാണിവിടെയുണ്ടായിരുന്നത്.
ഫെബ്രുവരി ഏഴിന് തൃപ്രയാർ സബ് രജിസ്ട്രാർ ഓഫീസിനടുത്ത ഫർണിച്ചർ സ്ഥാപനത്തിൽ ട്രസ് ജോലിയുടെ സാധനങ്ങൾ ഇറക്കുന്നത് സംബന്ധിച്ച തർക്കം സംഘട്ടനത്തി ലെത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ആക്രമണമെന്ന് കരുതുന്നു. വലപ്പാട് പോലീസ് അന്വേഷണമാരംഭിച്ചു.
