NCT
KeralaNewsThrissur News

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ താണിശ്ശേരി സ്വദേശി അറസ്റ്റില്‍.

ഇരിങ്ങാലക്കുട : പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ താണിശ്ശേരി ഹരിപുരം സ്വദേശി അറസ്റ്റില്‍. 2022 മുതല്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ഹരിപുരം സ്വദേശിയായ പോക്കരുപറമ്പില്‍ ശശാങ്കനെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

2022 ല്‍ 17 വയസ്സുള്ള അതീജീവതയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും പിന്നീട് 2024 ലും സമാന രീതിയില്‍ പീഢനശ്രമം നടന്നിരുന്നതായും കാട്ടൂര്‍ പോലീസ് രജിസ്ട്രറ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ കാട്ടൂര്‍ ഇന്‍സ്‌പെക്ടര്‍ ഇ ആര്‍ ബൈജു കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്റിലാണ്.

Related posts

അരിമ്പൂരിൽ ബേക്കറി പലഹാര നിർമ്മാണം: 34 വനിതകൾ പരിശീലനം പൂർത്തിയാക്കി

murali

യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച് മോതിരവും, മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ 2 പ്രതികൾ പിടിയിൽ.

murali

കഴിമ്പ്രം വാഴപ്പുളി ക്ഷേത്രത്തിൽ പൂമൂടൽ നടന്നു.

murali
error: Content is protected !!