NCT
KeralaNewsThrissur News

പുല്ലൂർ ഊരകം സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ.

ഇരിങ്ങാലക്കുട : കുറ്റിച്ചിറ കൂർക്കമറ്റം എന്ന സ്ഥലത്ത് പുല്ലൂർ ഊരകം സ്വദേശിയായ തൊമ്മാന വീട്ടിൽ ബിനു(42)വിൻ്റെ ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറി ബിനുവിനെ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഭാര്യ പ്രിയയെയും 2 മക്കളെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പരിയാരം അന്ത്രക്കാംപാടം സ്വദേശിയായ പള്ളത്തേരി വീട്ടിൽ ബിജു (47) പിടിയിൽ. ഏപ്രിൽ 9ന് രാത്രി 7.30 ഓടെയാണ് സംഭവം.

ബിജുവിനെ ഫോണിലൂടെ ബിനു പരിഹസിച്ചതിലുളള വൈരാഗ്യത്താൽ ബിജുവും അച്ഛൻ കറപ്പനും സഹോദരൻ ഇന്റോയും കൂടി, ഭാര്യയെയും കുട്ടികളെയും കാണുന്നതിനായി ബിനു കൂർക്കമറ്റത്തുളള വീട്ടിലേക്ക് വന്നതറിഞ്ഞ് ഈ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ബിജു മരവടികൊണ്ട് ബിനുവിന്റെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും, കറപ്പനും ഇന്റോയും കൂടി ബിനുവിനെ പിടിച്ച് നിർത്തി കൊടുത്ത്, ബിജു വെട്ടുകത്തി കൊണ്ട് ബിനുവിന്റെ കഴുത്തിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും കഴുത്തിൽ വെട്ടിയത് കൈ കൊണ്ട് തടഞ്ഞതിൽ ബിനുവിന്റെ ഇരു കൈകളുടെയും മുട്ടിന് താഴെയും ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു.

തടയാൻ വന്ന ബിനുവിന്റെ ഭാര്യ പ്രിയയെ ബിജു വയറിൽ ചവുട്ടി ബ്ലീഡിംഗ് ഉണ്ടാകുകയും, ബിജുവിന്റെ മകനെയും മകളെയും പിടിച്ച് തള്ളിയതിൽ കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പരിക്കേറ്റ ബിനു ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ നൽകിയ പരാതി പ്രകാരമാണ് വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. കറപ്പൻ പ്രിയയുടെ അമ്മാവനാണ് (അമ്മയുടെ സഹോദരൻ).

ഈ കേസിന്റെ അന്വേഷണം നടത്തി വരവെ ഒളിവിൽ പോയ ബിജു വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ സ്വയം ഹാജരാകുകയായിരുന്നു. വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. കൃഷ്ണൻ, സബ് ഇൻസ്‌പെക്ടർ വെൽസ് കെ. തോമസ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

Related posts

ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തി.

murali

ലോൺ ശരിയാക്കി തരാമെന്ന വ്യാജവാഗ്ദാനം നൽകി മതിലകം സ്വദേശിയുടെ കൈയിൽനിന്നും പണം തട്ടിയെടുത്ത പ്രതിയെ പോലീസ് പിടികൂടി.

murali

കവിയും എഴുത്തുകാരനുമായ ഹിരണ്യന്‍ അന്തരിച്ചു.

murali
error: Content is protected !!