NCT
KeralaNewsThrissur News

പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡ് പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് ഏങ്ങണ്ടിയൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും നടത്തി.

ഏങ്ങണ്ടിയൂർ :  പൂർണമായും തകർന്ന പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡ് പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് ഏങ്ങണ്ടിയൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും നടത്തി. നേതാജി നഗറിൽ നടന്ന പ്രതിഷേധ സമരം ഡി.സി.സി മെംബർ ഇർഷാദ് കെ.ചേറ്റുവ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട് അധ്യക്ഷനായി.

ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഘോഷ് തുഷാര, ഒ.കെ പ്രൈസൺ, മഹിള കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഡ്വ. ഷീജ സന്ദീപ്, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഫാറൂക്ക് യാറത്തിങ്കൽ, മത്സ്യ തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഒ.വി സുനിൽ, മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.പി.ആർ പ്രതീപ് സംസാരിച്ചു.

അഞ്ചാം കല്ല് മണ്ഡലം കോൺഗ്രസ് കമ്മറ്റി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ടി.ശിവകുമാർ, കെ.പി.ആർ സതീശൻ, കെ.എ രാധാകൃഷ്ണൻ, വി.എച്ച് ഷെഹീർ, ബഷീർ കെ.ചേറ്റുവ, ഷെമീറ മുഹമ്മദലി, വസന്ത് ചാണാശ്ശേരി, എൻ.ബി അജന്തൻ, കൊങ്ങംപുരക്കൽ ശേഖരൻ, കെ.പി ലത്തീഫ് നേതൃത്വം നൽകി.

Related posts

എടക്കഴിയൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം – കാർ യാത്രികൻ മരിച്ചു.

murali

ആലുവയിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചു.

murali

പി.ജയചന്ദ്രന്റെ സംസ്കാരം ഇന്ന്.

murali
error: Content is protected !!